‘മുതിര്‍ന്ന പൗരന്‍മാരെ എഴുതിത്തള്ളരുത്, സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ അവര്‍ക്ക് കഴിയും’: വിഎസ് അച്യുതാനന്ദന്
മുതിര്‍ന്ന പൗരന്‍മാരെ എഴുതി തള്ളേണ്ടവരല്ലെന്ന് വിഎസ് അച്യുതാനന്ദന്
മുതിര്‍ന്ന പൗരന്‍മാര്‍ എഴുതി തള്ളേണ്ടവരല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പേരിശോധിക്കേണ്ടത്. വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് പഠിക്കുന്നതിന് നിയമസഭാ സമിതിയുണ്ട്. വിവിധ ജില്ലകളില്‍ അവര്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വയോജന വകുപ്പ് രൂപവല്‍ക്കരണം, ചികിത്സാ സൗജന്യങ്ങള്‍, പകല്‍ വീട് തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അത് എല്ലാവര്‍ക്കും പ്രാപ്തമാകുകയും ചെയ്യുന്നതാണ് നല്ല ഭരണം. ഇത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ പലപ്പോഴും ഈ അവകാശം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.