ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി
മക്കള്‍ ഉപേക്ഷിച്ചു; ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി
Publish Date: Fri, 05 Jan 2018 (12:32 IST)
Updated Date: Fri, 05 Jan 2018 (12:35 IST)
രണ്ടു മക്കളും ഉപേക്ഷിച്ച വൃദ്ധ ദമ്പതികള്‍ ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ് ജീവനൊടുക്കിയത്. ഇരുവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരായിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും പ്രായമായതോടെ മക്കള്‍ ഉപേക്ഷിച്ചു. ഇതില്‍ മനം നൊന്ത് തീകൊളുത്തി മരിക്കുകയായിരുന്നു. ഭാര്യക്ക് വിഷം നല്‍കിയശേഷം മനോഹരന്‍ സ്വയം തീകൊളുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.