സദാചാര ഗുണ്ടകള്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണം: വി എസ്
പൊലീസിന്റെ സദാചാരപ്പണി അവസാനിപ്പിക്കണമെന്ന് വിഎസ്
പൊലീസ് നടത്തുന്ന സദാചാര ആക്രമണത്തിനെതിരെയും സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.
പൊലീസ് തന്നെ സദാചാരത്തിന്റെ പേരില്‍ യുവതി യുവാക്കളെ പീഡിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് അവസാനിപ്പിക്കണം. സദാചാര ഗുണ്ടകള്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും വി എസ് പറഞ്ഞു.