Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്ര മോദിയെ മകനായി ദത്തെടുക്കാന്‍ തയ്യാര്‍; നിയമപരമായി അപേക്ഷ സമര്‍പ്പിച്ച് വൃദ്ധ ദമ്പതികള്‍

മകന് വേണ്ടി ഒരു അച്ഛനും അമ്മയും

നരേന്ദ്ര മോദിയെ മകനായി ദത്തെടുക്കാന്‍ തയ്യാര്‍; നിയമപരമായി അപേക്ഷ സമര്‍പ്പിച്ച് വൃദ്ധ ദമ്പതികള്‍
, വെള്ളി, 24 ഫെബ്രുവരി 2017 (16:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദത്തെടുക്കാന്‍ തയ്യാറായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. ജനതാ പര്‍ട്ടിയുടെ മുന്‍ജില്ലാ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ പരിചയക്കാരനുമായ യോഗേന്ദര്‍ പാല്‍ എന്ന യോഗിയും ഭാര്യ അടാര്‍ കാളിയുമാണ് പ്രധാനമന്ത്രിയെ ദത്തെടുക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ  ദത്തുപുത്രന്‍ എന്ന മോദിയുടെ വാദത്തെ ചോദ്യം ചെയ്തു സംസ്ഥാന ബാലവകാശ കമ്മീഷന്‍ തെളിവുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ദത്തെടുക്കല്‍ തീരുമാനം.
 
തുടര്‍ന്ന് ഗസിയാബാദ് ഡപ്യൂട്ടി റജിസ്റ്റാര്‍ ഓഫീസില്‍ ഇവര്‍ മോദിയെ ദത്തെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.  എന്നാല്‍, ഫെബ്രുവരി 21ന് ഈ അപേക്ഷ റജിസ്റ്റാര്‍ ഓഫീസ് തള്ളുകയായിരുന്നു. അപേക്ഷ തള്ളിയ നടപടി തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് യോഗി അഭിപ്രായപ്പെട്ടു.
 
ഗുജറാത്തിലാണ് താന്‍ ജനിച്ചതെന്നും മതാപിതാക്കള്‍ ഉത്തര പ്രദേശിലാണെന്നും മോദി 17നു ഹര്‍ദോയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ദത്തുപുത്രന്‍ എന്ന പ്രസ്താവനക്കു ശേഷമാണ് യു പി ബാലകാശ കമ്മീഷന്‍ പാനല്‍ നഹിദ് ലാറി ഖാന്‍  ദത്തെടുക്കല്‍ രേഖ ആവശ്യപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''കുടിക്കിയതാണോ'' എന്ന ചോദ്യത്തിന് ''അല്ല'' എന്ന് മറുപടി; പൾസർ സുനി 14 ദിവസത്തേക്ക് റിമാൻഡിൽ