ഇങ്ങനെ പോയാല്‍ ശരിയാകില്ല; പിണറായി സര്‍ക്കാരിനെതിരെ വിഎസ് വീണ്ടും - വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പിബിക്ക് കത്ത് നല്കി
ഇങ്ങനെ പോയാല്‍ ശരിയാകില്ല; പിണറായി സര്‍ക്കാരിനെതിരെ വിഎസ് പിബിക്ക് കത്ത് നല്കി
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്കി. ഇങ്ങനെ മുന്നോട്ട് പോയാല്‍ ശരിയാവില്ലെന്നാണ് വിഎസ് നല്കിയ കുറിപ്പിന്റെ ഉള്ളടക്കമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ഭരണത്തിൽ തിരുത്തലുകൾ അത്യാവശ്യമാണ്. നേരത്തെ സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ ഉണ്ടാകുന്നത് ഭരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ സർക്കാരിനെതിരെ ജനവികാരം ഉണ്ടായി കഴിഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ തിരുത്തല്‍ വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷമാണ് വിഎസ് അച്യുതാനന്ദന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കുറിപ്പ് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സര്‍ക്കാരിനെതിരെ അടുത്തകാലത്തായി ഉയര്‍ന്നുവരുന്ന കടുത്ത ആരോപണങ്ങളും വിവാദങ്ങളും ശക്തമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വി എസ് പിബിക്ക് കത്ത് നല്‍കിയത്.
അതേസമയം, ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ ഇപി ജയരാജനും, പികെ ശ്രീമതിക്കും സിപിഎം കേന്ദ്ര കമ്മിറ്റി താക്കീത് നല്കി. ഇരുവര്‍ക്കും വീഴ്ച പറ്റിയെന്ന് സംസ്ഥാനഘടകം വിലയിരുത്തിയിരുന്നു.