സ്വകാര്യ ബസ് മറിഞ്ഞ് 44 മരണം; മരണസംഖ്യ ഉയര്‍ന്നേക്കും
ഹിമാചലിൽ ബസ്അപകടത്തിൽ 44 മരണം
സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 44 മരണം. ഹിമാചൽപ്രദേശിൽ ഷിംല ജില്ലയിലെ നേർവയിലാണ് ദാരുണമായ അപകടമുണ്ടായത്. ടോൺസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. അന്‍പത്തിയാറോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉത്തരാഖണ്ഡിലെ ടിയൂനി എന്ന സ്ഥലത്തേക്ക് സഞ്ചരിച്ച ബസായിരുന്നു ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞ ഉടന്‍തന്നെ സിർമോർ പൊലീസ് സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.