ടെലികോം കമ്പനികളുടെ മല്‍സരം ശക്തമാകുന്നു; തകര്‍പ്പന്‍ ഓഫറുകളുമായി വൊഡഫോണ്‍ രംഗത്ത്
വന്‍ ഓഫറുകളുമായി ജിയോ ഇറങ്ങിയതോടെ തങ്ങളുടെ നിരക്കുകളില്‍ വൊഡഫോണും കുറവ് വരുത്തി
വന്‍ ഓഫറുകളുമായി ജിയോ ഇറങ്ങിയതോടെ തങ്ങളുടെ നിരക്കുകളില്‍ വൊഡഫോണും കുറവ് വരുത്തി. ജിയോക്ക് പിന്നാലെ എയര്‍ടെലും, ബിഎസ്എന്‍എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചപ്പോള്‍ ഈ കമ്പനികളേക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന ഓഫറുകളുമായാണ് വൊഡാഫോണ് രംഗത്തെത്തിയിരിക്കുന്നത്.
998 രൂപയ്ക്ക് 20 ജിബി ഡേറ്റയാണ് വൊഡാഫോണ്‍ നല്‍കുന്നത്. അതായത് ഒരു ജിബി ഡേറ്റയുടെ നിരക്ക് വെറും 49.9 രൂപ മാത്രം. ഫ്രീ കോളുകളാണ് വോഡാഫോണിന്റെ മറ്റൊരു പ്രഖ്യാപനം. ഇതു മൂലം വൊഡാഫോണിന്റെ ഏതു നെറ്റ്‌വര്‍ക്കിലേക്ക് ഫ്രീയായി വിളിക്കാന്‍ സാധിക്കും.
കൂടാതെ മൂന്നുമാസത്തേക്ക് ഫ്രീ ടെലിവിഷന്‍, സിനിമ, വീഡിയോ, എന്നിവയും ആസ്വദിക്കാം. ഗുജറാത്ത് സര്‍ക്കിളിലാണ് ഈ ഓഫര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് പാക്കേജുകളേക്കാള്‍ 33 ശതമാനം കുറഞ്ഞ നിരക്കാണ് വൊഡാഫോണ്‍ ഈടാക്കുന്നത്.