ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

തന്റെ ആവശ്യം മര്‍ദ്ദിച്ചവരുടെ സസ്‌പെന്‍ഷനല്ലെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 6 സെപ്‌റ്റംബര്‍ 2025 (18:34 IST)
sujith
തന്റെ ആവശ്യം മര്‍ദ്ദിച്ചവരുടെ സസ്‌പെന്‍ഷനല്ലെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്. വാര്‍ത്താസമ്മേളനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കൂടിയായ വിഎസ് സുജിത്ത് ഇക്കാര്യം പറഞ്ഞത്. സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തിയില്ലെന്നും ഡ്രൈവറായ സുഹൈറിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും സുജിത്ത് പറഞ്ഞു. 
 
അഞ്ചുപേരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന് സുപ്രീംകോടതി വിധിച്ച കേസില്‍ കക്ഷി ചേരുമെന്നും സുജിത് വ്യക്തമാക്കി. ശശിധരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയില്‍ എത്തിച്ചു മര്‍ദ്ദിച്ചുവെന്നും വധശ്രമത്തിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും സുജിത്ത് വ്യക്തമാക്കി.
 
2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സംഭവം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനപരിശോധിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് സുജിത്തിന്റെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മീഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

അടുത്ത ലേഖനം
Show comments