'അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ് മിസ്‌റ്റർ പിണറായി വിജയൻ'

'അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ് മിസ്‌റ്റർ പിണറായി വിജയൻ'

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (12:43 IST)
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എം എൽ എ. അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ലെന്നും മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടായിരിക്കണമെന്നും വി ടി ബൽറാം ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അമിത് ഷായുടെ കേരള സന്ദർശനത്തിൽ പിണറായി വിജയൻ സർക്കാരിനെ വലിച്ച് താഴെയിടും എന്നുപറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ എത്തിയിരുന്നു. അതിനെതിരെ വിമർശനവുമായാണ് ഇപ്പോൾ വി ടി ബൽറാം എത്തിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റർ പിണറായി വിജയൻ, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്ക്ക് ഇറങ്ങാൻ നിങ്ങൾ പെർമിഷൻ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര "ഹോസ്പിറ്റാലിറ്റി" നിങ്ങൾ അങ്ങോട്ട് കാണിച്ചിട്ടും അയാൾ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?
 
"രാഷ്ട്രീയത്തിലെ ദുർമ്മേദസ്സ്" എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാൻ മുൻപൊരിക്കൽ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഇടതു ബുദ്ധിജീവികൾ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments