അമിത് ഷാ രാഷ്ട്രീയ ഗുണ്ട, ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാൽ അതേ ഭാഷയിൽ തിരിച്ചടിക്കാനറിയാം: ജി സുധാകരൻ

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (12:13 IST)
അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. അമിത് ഷാ രാഷ്ട്രീയ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ക്ഷേത്ര നടയില്‍ നിന്നും ബിജെപി രഥ യാത്ര നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കാനറിയാമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
 
നേരത്തേ അമിഷ് ഷായുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടു പോകാനാണു ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനു വന്ന മാറ്റം ഉൾക്കൊള്ളണം. നാടിനെ തിരിച്ചുനടത്താൻ ശ്രമിക്കുന്നവരെ കാണണം. കേരളത്തിൽ ഇക്കാര്യങ്ങൾ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇരുമുടിക്കെട്ടില്ലാതേയും മല കയറാമെന്ന് ഹൈക്കോടതി; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി തള്ളി