Webdunia - Bharat's app for daily news and videos

Install App

ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡീകരിക്കപ്പെട്ടവരല്ല മറ്റു ചലച്ചിത്ര പ്രവർത്തകർ; കസബ വിഷയത്തിൽ ആഞ്ഞടിച്ച് സംവിധായകൻ

കെട്ടടങ്ങാതെ കസബ വിവാദം

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (09:59 IST)
തിരുവനന്തപുരത്ത് ഐ എഫ് എഫ് കെയുടെ ഓപ്പൺ ഫോറത്തിൽ മമ്മൂട്ടിച്ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നടി പാർവതി ഉയർത്തിയ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിനിമ മേഖലയിൽ ഉള്ളവർ തന്നെ പാർവതിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, സംവിധായകൻ വ്യാസൻ കെ പിയും സിനിമയിലെ സ്ത്രീ സംഘടനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 
 
'സ്ത്രീ സ്വാതന്ത്ര്യം, എന്ന് നൂറാവർത്തി മുറവിളി ഉയർത്തി "ചില" താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ നടക്കുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത്‌ പുരുഷ വിരുദ്ധ മലയാള സിനിമാരംഗമാണെങ്കിൽ ഒന്ന് പറയാം ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡീ കരിക്കപ്പെട്ടവരല്ല മലയാളത്തിലെ മറ്റു ചലച്ചിത്ര പ്രവർത്തകന്മാർ'.-  വ്യാസൻ പറയുന്നു.
 
നടന്മാരിലെ സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രംഗങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുകയോ ചെയ്യരുതെന്നും പാര്‍വതി ആവശ്യപ്പെടുകയുണ്ടായി. താരങ്ങള്‍ ഇപ്പോള്‍ തന്നെ സാമൂഹിക മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളുമാണെന്നായിരുന്നു പാർവതി പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

December 3, Weather Alert: പുതുക്കിയ മഴ മുന്നറിയിപ്പ്

എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ ഐസിയു താല്‍ക്കാലികമായി പ്രവര്‍ത്തിക്കില്ല

നവംബര്‍ മാസത്തെ റേഷന്‍ വാങ്ങാന്‍ ഇന്നുകൂടി അവസരം

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെ.സുധാകരനെ മാറ്റണം; കോണ്‍ഗ്രസില്‍ 'പോര്' രൂക്ഷം

December 3, International Day of Persons with Disabilities: ഇന്ന് ലോക വികലാംഗ ദിനം

അടുത്ത ലേഖനം
Show comments