Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐഎംഎ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം മൂലം: വൈദ്യമഹാസഭ

കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐഎംഎ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം മൂലം: വൈദ്യമഹാസഭ

ശ്രീനു എസ്

, വ്യാഴം, 8 ഒക്‌ടോബര്‍ 2020 (08:57 IST)
കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കള്‍ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം കാരണമാണെന്ന് വൈദ്യമഹാസഭ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതും നാട്ടുകാരെ ബോധവത്കരിച്ചു പോരുന്നതും അലോപ്പതി ഡോക്ടര്‍മാരും അവരുടെ പൊതുസംഘടനയായ ഐ.എം.എ.യുമാണ്. 
 
കൊറോണയെന്നു വിളിച്ചു തുടങ്ങി പിന്നീട് കോവിഡ് 19 എന്ന് പുനര്‍നാമം നല്‍കിയ രോഗം പുതിയ വൈറസാണെന്നും അതിനു മരുന്നു കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആയൂര്‍വേദ ഡോക്ടര്‍മാരും ഹോമിയോ ഡോക്ടര്‍മാരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയാല്‍ പിടിച്ച് ജയിലില്‍ ഇടുമെന്ന് തിട്ടൂരമിറക്കിയത് ഐ.എം.എ.യും സ്വകാര്യ ആശുപത്രിയുടെ കിമ്പളം വാങ്ങുന്ന അവരുടെ ഊച്ചാളികളായ കവല ചട്ടന്പിമാരുമാണെന്ന് വൈദ്യമഹാസഭ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളായിരുന്നെങ്കില്‍ വെറും 15 മിനിറ്റില്‍ ചൈനയെ പറപ്പിച്ചേനേ: രാഹുല്‍ ഗാന്ധി