Webdunia - Bharat's app for daily news and videos

Install App

അർധരാത്രി വാട്‌സ്ആപ്പ് സന്ദേശം, കാറിൽ കറുത്ത കൂളിങ് സ്റ്റിക്കർ; വഫയ്ക്ക് നിരവധി ഉന്നതരുമായി ബന്ധങ്ങൾ

കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്.

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (08:51 IST)
മാധ്യമപ്രവർത്തകൻ മരിച്ച വാഹനാപകടത്തിൽ പ്രതി ചേർക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്ത് വഫ ഫിറോസിന് ഉന്നത ബന്ധങ്ങളാണെന്ന് പൊലീസ്. നിരവധി ഐഎഎസ്, ഐ‌പിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്. 
 
വെള്ളിയാഴ്ച അർധരാത്രി ശ്രീറാം വെങ്കിട്ടരാമൻ വാട്സ്ആപ്പ് സന്ദേശം അയച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. കവടിയാറിൽ കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിൽ ശ്രീറാം നിർബന്ധപൂർവ്വം വാഹനം ഓടികുകയായിരുന്നു. കാർ താൻ ഓടിക്കാമെന്ന് പറഞ്ഞിട്ടും വകവെച്ചില്ലെന്നും വഫ പൊലീസിനോട് പറഞ്ഞു. 
 
അതേസമയം വഫയുമായി ക്ലബ്ബിൽ ഉല്ലസിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസിന് വിവരം ലഭിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. രാത്രി എട്ടരയോടെ ക്ലബ്ബിലെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ലബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്തശേഷമാണ് രാത്രി വൈകി കാറിൽ മടങ്ങിയത്. കാറിൽ നിയമവിരുദ്ധമായി കറുത്ത കൂളിങ് സ്റ്റിക്കർ ഒട്ടിച്ചിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments