Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ നാട്ടുകാ‍ര്‍ കയ്യേറ്റം ചെയ്തു. പ്രതി അവശനായി വഴിയരികില്‍ !

വാളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ നാട്ടുകാ‍ര്‍ കയ്യേറ്റം ചെയ്തു.  പ്രതി അവശനായി വഴിയരികില്‍ !
, ശനി, 7 ഡിസം‌ബര്‍ 2019 (13:23 IST)
അട്ടപ്പള്ളം: വളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്ത് അവശനിലയിലാക്കി. കേസില്‍ മുന്നാം പ്രതിയായ വി മധുവിനെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്ത് റോഡരികില്‍ അവശനിലയില്‍ കിടന്നിരുന്ന മധുവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 
 
പ്രദേശത്തെ വീട്ടില്‍ താമസിക്കാന്‍ പാടില്ല എന്ന് നാട്ടുകാര്‍ ഇയളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. 2017 ജനുവരിയിലാണ് വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി ഒന്‍പതിന് മൂത്ത പെണ്‍കുട്ടിയെയും, 13 ന് ഇളയ പെണ്‍കുട്ടിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 
എം മധു, വി മധു, നാലുതെയ്കല്‍ വീട്ടില്‍ ഷിബു, പ്രദേശവാസിയായ പതിനേഴുകാരന്‍ എന്നിവരെ കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്നു എങ്കിലും, തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ പൂര്‍വ്വ ലൈംഗികബന്ധം: ചാട്ടവാര്‍ അടിയേല്‍ക്കുന്നതിനിടെ തളര്‍ന്ന് വീണ് യുവാവ്, ശിക്ഷ തുടര്‍ന്ന് അധികൃതര്‍