Webdunia - Bharat's app for daily news and videos

Install App

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (17:48 IST)
Delimitation
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ)  തുടങ്ങി. കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്,  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍  പി സുനില്‍കുമാര്‍, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി അലക്‌സ് , കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് വെര്‍ച്ച്വല്‍ ക്ലാസ് റൂംമില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നുണ്ട്.
 
 
രാവിലെ ഒമ്പതു മണിമുതല്‍ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, ചേര്‍ത്തല നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ഇവിടെ 262 പരാതികളാണ് ഉള്ളത്. 11 മണി മുതല്‍ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ ആലപ്പുഴ, ചെങ്ങന്നൂര്‍ നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. പരാതികളുടെ എണ്ണം 235. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments