എ ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ ചുമര്‍ ശില്പ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യാധ്വാനം 60 ശതമാനം കുറയും. അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനം ഇല്ലാതെയാകും. എ ഐയായിരിക്കും അധ്വാനിക്കുക. ഇതോടെ കമ്പോള ക്രയവിക്രയ ശേഷിയിലും കുറവുണ്ടാകും.മുതലാളിത്തത്തിന്റെ ഉത്പന്നങ്ങള്‍ വാങ്ങാല്‍ ആളില്ലാതെയാകും. ഇത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കും. ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാകും എ ഐ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള പാതയായി തീരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.