Publish Date: Thu, 20 Oct 2022 (09:55 IST)
Updated Date: Thu, 20 Oct 2022 (09:56 IST)
തേനീച്ചയുടേയും കടന്നലിന്റേയും ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനു സമാനമായ നഷ്ടപരിഹാരം ഇവര്‍ക്കും ലഭ്യമാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക ലഭ്യമാകും. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ സാക്ഷ്യപത്രം വേണം.