തിരുവനന്തപുരത്ത് കാറിനുള്ളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കുളത്തൂരില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ വ്യതദ്ദേഹമാണ് കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
കാറിന്റെ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.