വാട്ടര്‍ മെട്രോ: കാക്കനാട് - ഇന്‍ഫോ പാര്‍ക്ക് റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും
അതുപോലെ വൈകിട്ട്, തിരിച്ച് 7.15 ന് ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ബസ് വാട്ടര്‍ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും
കൊച്ചി വാട്ടര്‍ മേട്രോ കാക്കനാട് സ്റ്റേഷനെ ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സര്‍വ്വീസ് 29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുക.
കാക്കനാട് വാട്ടര്‍ മെട്രോ - കിന്‍ഫ്രാ - ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളില്‍ കളമശേരിയില്‍ നിന്ന് നേരിട്ട് സിവില്‍ സ്റ്റേഷന്‍, വാട്ടര്‍ മെട്രോ വഴി ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വ്വസ് ഉണ്ടാകും.
അതുപോലെ വൈകിട്ട്, തിരിച്ച് 7.15 ന് ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ബസ് വാട്ടര്‍ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ - കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തേയ്ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹൈക്കോര്‍ട്ട് - എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര - കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസ് ആരംഭിക്കും.