Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയിപ്പ്: തിരുവനന്തപുരത്ത് രണ്ട് ദിവസം ജലവിതരണം മുടങ്ങും

അറിയിപ്പ്: തിരുവനന്തപുരത്ത് രണ്ട് ദിവസം ജലവിതരണം മുടങ്ങും
, ബുധന്‍, 22 നവം‌ബര്‍ 2023 (08:24 IST)
ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്തെ 37 സ്ഥലങ്ങളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. പിറ്റിപി നഗറിലെ ഭൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ജലവിതരണം മുടങ്ങുക. 
 
തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പിറ്റിപി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്