നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗിന്നസ് പക്രു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു. എതിരെ വന്ന പാര്‍സല്‍ ലോറിയാണ് കാറിന്റെ പിന്‍ഭാഗത്ത് വലത് വശത്തായി ഇടിച്ചത്. കാറിന് നേരിയ കേടുപാടുകള്‍ ഉണ്ട്. പിന്നീട് മറ്റൊരു വാഹനത്തില്‍ പക്രു കൊച്ചിയിലേക്ക് മടങ്ങി.