Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ഉരുൾപൊട്ടൽ : കനറാ ബാങ്ക് ഒരു കോടി നൽകി

വയനാട് ഉരുൾപൊട്ടൽ : കനറാ ബാങ്ക് ഒരു കോടി നൽകി

എ കെ ജെ അയ്യർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (13:06 IST)
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനും ദുരിതാശ്വാസ നടപടികൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി. ബാങ്കിൻ്റെ തിരുനന്തപുരം സർക്കിൾ ഓഫീസ് തലവനും ജനറൽ മാനേജരുമായ കെ.എസ്.പ്രദീപ് ഒരു കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി. 
 
വയനാട്ടിലെ ദുരന്തം ഹൃദയഭേദകം ആണെന്നും ജനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കനറാ ബാങ്ക് പ്രതിജ്ഞാബദ്ധം ആണെന്നും കനറാ ബാങ്ക് എം.ഡിയും സി.ഇ. ഒ യുമായ കെ.സത്യനാരായണ രാജു അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ, എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരീക്ഷ