Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ, എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരീക്ഷ

SSLC Exam Result 2024 Live Updates

അഭിറാം മനോഹർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (11:33 IST)
ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ(ഓണ പരീക്ഷ) യുടെ തീയ്യതികള്‍ വിദ്യഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയായാണ് പരീക്ഷകള്‍ നടത്തുക. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
 
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്കായി ബ്രിഡ്ജ് കോഴ്‌സ് നടത്താനും തീരുമാനമായി. കോഴ്‌സിന് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് പുനപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍ പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ബാധിച്ച വെള്ളാര്‍മല,മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപരീക്ഷ മാറ്റിവെച്ചു. ഇവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെയ്‌ക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
 
 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും സ്‌കൂള്‍ ഒളിമ്പിക്‌സിന്റെയും ശാസ്ത്രമേളയുടെയും തീയതിയും സ്ഥലവും വിദ്യഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത് നടക്കും. ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലാകും നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു