Publish Date: Sat, 08 Jan 2022 (12:15 IST)
Updated Date: Sat, 08 Jan 2022 (12:17 IST)
വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റിയിലെ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. ഇവരുടെ തലയില്‍ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് സാലിവാന്‍ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.