Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗൈഡ് മരിച്ചു

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗൈഡ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (19:02 IST)
വയനാട് വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗൈഡ് മരിച്ചു. വെള്ളമുണ്ട സ്വദേശിയും വനം വകുപ്പിലെ താത്കാലിക വാച്ചറുമായ തങ്കച്ചനാണ് (50) മരിച്ചത്. വയനാട് മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട ചിറപുല്ല് മലയിലാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് തവളപാറയിലേക്ക് സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണമുണ്ടായപ്പോള്‍ കൂടെ ഉണ്ടായിരുന്ന സഞ്ചാരികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 
 
തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചത് പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് തങ്കച്ചനെ കണ്ടെത്തിയത്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടമക്കുടിയിൽ ദമ്പതികളും രണ്ടു ആൺമക്കളും മരിച്ച നിലയിൽ