Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

aswin

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:01 IST)
aswin
ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ 12കാരനായ അശ്വിന്‍ ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 6 മണിക്കാണ് സംഭവം ഉണ്ടായത്. വീടിന് സമീപത്തെ ഷെഡ്ഡില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു. 
 
സംഭവം നടന്നതിന് പിന്നാലെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പയ്യമ്പള്ളി സെന്റ് കാദറിന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ