‘ദിലീപിന്റെ അല്ല, അത് നിവിന്‍ ചിത്രത്തിന്റെ സെറ്റ്, ചേച്ചിയെ വിളിച്ചത് ഞാന്‍’; വെളിപ്പെടുത്തലുമായി സിദ്ദിഖ്
‘ദിലീപിന്റെ അല്ല, അത് നിവിന്‍ ചിത്രത്തിന്റെ സെറ്റ്, ചേച്ചിയെ വിളിച്ചത് ഞാന്‍’; വെളിപ്പെടുത്തലുമായി സിദ്ദിഖ്
ഡബ്യുസിസിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കെപിഎസി ലളിതയെ പങ്കെടുപ്പിച്ച സംഭവം വിവാദമായിരിക്കെ നിലപാടറിയിച്ച് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രംഗത്ത്.
ഒരു മുതിര്‍ന്ന പ്രതിനിധി എന്ന നിലയ്‌ക്ക് പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കെപിഎസി ലളിത മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലും ഇടവേള ബാബുവുമായും ഇക്കാര്യം സംസാരിച്ചതായും സിദ്ദിഖ് വ്യക്തമാക്കി.
പത്രസമ്മേളനം വിളിച്ച സെറ്റ് ദിലീപിന്റെ സിനിമയുടേത് ആയിരുന്നില്ല. നിവിന്‍ പോളി ചിത്രം മിഖായേലിന്റെ
ലൊക്കേഷന്‍ ആയിരുന്നു അതെന്നും സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അമ്മ എക്‌സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.