സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നു ഹൈക്കോടതി. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം. സെറ്റുകളില്‍ സ്ത്രീ സുരക്ഷാ സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് WCC പ്രതികരിച്ചു. വിധി കൃത്യമായി നടപ്പാക്കുന്നുവെന്ന് സിനിമാ മേഖലയിലുള്ളവര്‍ ഉറപ്പു വരുത്തണമെന്നും WCC അഭിപ്രായപ്പെട്ടു.