Publish Date: Wed, 03 Aug 2022 (10:50 IST)
Updated Date: Wed, 03 Aug 2022 (10:52 IST)
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ സാധ്യത. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതി തീവ്രമായ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ സാധ്യത. വടക്കന്‍ ജില്ലകളിലും ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴക്കും സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. മധ്യ തെക്കന്‍ ജില്ലകളില്‍ അതിശക്ത/ അതി തീവ്രമായ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ ശക്തമായ മഴക്ക് സാധ്യത .കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യത