Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്തമഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം ജി പരീക്ഷകൾ മാറ്റി

കനത്തമഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം ജി പരീക്ഷകൾ മാറ്റി
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (20:22 IST)
അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യപിച്ചു. എം ജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.
 
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
 
വയനാട്: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല
 
കോഴിക്കോട്: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
 
മലപ്പുറം: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ,ഇൻ്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല
 
തൃശൂർ: അങ്കണവാടികൾ അടക്കം പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
 
എറണാകുളം: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
 
ഇടുക്കി: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
 
കോട്ടയം: അങ്കണവാടികൾ അടക്കം പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 
 
ആലപ്പുഴ: അങ്കണവാടികൾ അടക്കം പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 
 
പത്തനംതിട്ട: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മുൻ നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. 
 
പാലക്കാട്: അങ്കണവാടികൾ അടക്കം പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടല്‍ പ്രക്ഷുബ്ധമാകും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം