Webdunia - Bharat's app for daily news and videos

Install App

വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്: യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (10:03 IST)
പാലക്കാട് : വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ചു യുവതിയില്‍ നിന്നു നാലു ലക്ഷം രൂപാ തട്ടിയ കേസില്‍ പ്രതികളായ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശികളായ ബിന്‍ഷാദ്, ഷമീല്‍, സിനാസ് എന്നിവരാണ് പിടിയിലായത്.ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈന്‍ ബന്ധമുണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ ആദ്യം അയച്ചു നല്‍കി.തുടര്‍ന്നു റിവ്യു ചെയ്ത് നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ ചെറിയ തുക യുവതിയില്‍ നിന്ന് സംഘം കൈപ്പറ്റുകയും ചെയ്തു.
 
പിന്നീട് ലാഭ വിഹിതമെന്ന പേരില്‍ കുറച്ച് പണം യുവതിക്ക് തിരിച്ചു നല്‍കി വിശ്വാസമാര്‍ജ്ജിച്ചു. പിന്നീട് സംഘം ആവശ്യപ്പെട്ട പ്രകാരം യുന്നതി കൂടുതല്‍ പണം അയച്ചു നല്‍കിയെങ്കിലും തിരിച്ചൊന്നും വരാതെയായി. ഇതിനിടെ 4,87,000 രൂപ സംഘം കൈക്കലാക്കിയിരുന്നു.എന്നാല്‍ പണം തിരികെ ലഭിക്കണമെങ്കിലും പണം അയയ്ക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് മനസിലാക്കിയ യുവതി കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അക്കൗണ്ടില്‍ നിന്ന് പണം മുഴുവന്‍ പിന്‍വലിച്ചതായി കണ്ടെത്തി. 
 
ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷമീല്‍ (18), ബിന്‍ഷാദ് (19), സിനാസ് (33) എന്നിവര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ayatollah-ali-khamenei: ഇങ്ങനെ പേടിച്ചാലോ, നസ്റുള്ളയുടെ മരണത്തിന് പിന്നാലെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഇറാൻ

Hassan nasrallah : ഹസൻ നസ്രുള്ളയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള, ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചു

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments