Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 21 സെപ്‌റ്റംബര്‍ 2024 (16:39 IST)
ആലപ്പുഴ: വ്യാജ ഒപ്പിട്ട് ആലപ്പുഴ രാമവർമ്മ ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിലായി. ക്ലബിൻ്റെ മുൻ അക്കൗണ്ടൻ്റായ വടക്കൻ ആര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ്. ജീവൻ കുമാർ ആണ് അറസ്റ്റിലായത്.
 
ഒരു വർഷം മുമ്പ് നടന്ന സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. 
 
കഴിഞ്ഞ ദിവസം പ്രതി നെടുമ്പാശേരി വിമാനതാളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. രാമവർമ്മ ക്ലബിൽ ഇയാൾ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റൻറായും പിന്നീട് 2022 വരെ അക്കൗണ്ടൻറായും പ്രവർത്തിച്ച സമയത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
 
ക്ലബ്ബിൻ്റെ ആലപ്പുഴയിലെ ധനലക്ഷ്മി ബാങ്ക് ശാഖയിൽ ഉണ്ടായിരുന്ന വിവിധ അക്കൗണ്ടുകളിൽ നിന്നായി ഇയാൾ ആകെ 28,30,188 രൂപയാണ് തട്ടിയെടുത്തത്. ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും