15 കിലോ കഞ്ചാവുമായി ബൈക്കില്‍ ചീറിപ്പാഞ്ഞ് ദമ്പതികള്‍; പിടിവിടാതെ പൊലീസ്

വെള്ളി, 2 ഓഗസ്റ്റ് 2019 (19:45 IST)
ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവ ദമ്പതിമാര്‍ അറസ്‌റ്റില്‍. തൊടുപുഴ സ്വദേശികളായ സബീര്‍ (31) ഭാര്യ ആതിര(26) എന്നിവരെയാണ് 15 കിലോയോളം കഞ്ചാവുമായി പൊലീസ് പിടികൂടിയത്.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി ന്യൂജനറേഷന്‍ ബൈക്കിലായിരുന്നു സബീറിന്റെയും ആതിരയുടെയും യാത്ര. യുവതിയുടെ ബാഗില്‍ വിവിധ പായ്‌ക്കറ്റുകളായി ഒളിപ്പിച്ചായിരുന്നു കഞ്ചാവ് എത്തിച്ചത്.

കഞ്ചാവുമായി ബൈക്കില്‍ ദമ്പതികള്‍ എത്തുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പൊലീസ് ഒരു ദിവസം മുഴുവന്‍ നീണ്ട നിരീക്ഷണം നടത്തിയത്.

പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പൊലീസിന് മുന്നിലേക്ക് സബീറും ഭാര്യം എത്തുകയായിരുന്നു. പരിശോധനയില്‍ ഇവരില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തൊപ്പിയെ ചൊല്ലി തർക്കം, കൊല്ലത്ത് ബാറിൽ യുവാവ് 52കാരനെ അടിച്ചുകൊന്നു