Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഇതാണെന്റെ കേരളാ മോഡൽ, ഇതാണ് മലയാളികളെ വ്യത്യസ്താരാക്കുന്നത്: കരിപ്പൂർ രക്ഷാ ദൗത്യത്തെ കുറിച്ച് ശശി തരൂർ

വാർത്തകൾ
, ശനി, 8 ഓഗസ്റ്റ് 2020 (17:41 IST)
തിരുവനന്തപുരം: കൊവിഡ് വ്യാപനവും പേരാരിയും വലിയ പ്രതിസംധി തീർത്തപ്പോഴും കരിപ്പൂർ വിമാന അപകടത്തിപ്പെട്ടവരെ അതിദ്രുതം രക്ഷപ്പെടുത്തിയ പ്രദേശവാസികളെ പ്രശംസിച്ച് ശശി തരൂർ എംപി. ട്വിറ്ററിലൂടെയാണ് കേരളത്തിന്റെ മനോഹരമായ മാതൃകയെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതാണ് എന്റെ കേരള മാതൃക എന്ന ഹഷ്ട്രാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 
 
'ഈ ഒരുമയാണ് നമ്മൾ മലയാളികളെ വ്യത്യസ്തരാക്കുന്നത്. പ്രളയത്തിലും മഹാമാരിയുടെ കാലത്തും ഇപ്പോൾ വിമാനാപകടത്തിലും അത് പ്രകടമാവുകയാണ്. ഒരു അപകടം ഉണ്ടാകുമ്പോൾ ജാതിമത വർഗ ഭേതങ്ങളേതുമില്ലാതെ മലയാളി ഒന്നാകും. അതാണ് എന്റെ കേരള മോഡൽ. ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. അപകടമുണ്ടായി ആദ്യ ഘട്ടം മുതൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് പ്രദേശവസികളായിരുന്നു. 
 
ആംബുലൻസുകൾ ലഭ്യമാകാതിരുന്നപ്പോൾ ടാക്സികളിലും സ്വകാര്യ വാഹനങ്ങളിലും അപകടത്തിൽപ്പെട്ടവരെ അതിവേഹം ആശുപത്രിയിലെത്തിച്ചു. അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിയ്ക്കാൻ സഹായിച്ചത്. സേനകളോടൊപ്പം ചേർന്ന് പ്രദേശവാസികളൂടെ വേഗത്തൊലൂള്ള രക്ഷാ പ്രവർത്തനമായിരുന്നു. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുതെങ്ങില്‍ വീണ്ടും ആശങ്ക വര്‍ദ്ധിക്കുന്നു: 125 പേര്‍ക്ക് പുതുതായിരോഗബാധ