Webdunia - Bharat's app for daily news and videos

Install App

ജെസ്‌ന എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; അന്വേഷണങ്ങൾക്ക് ഇന്നേക്ക് അറുപതു ദിവസം

ജെസ്‌ന എവിടെ.? അന്വേഷണങ്ങൾക്ക് ഇന്നേക്ക് അറുപതു ദിവസം

Webdunia
ചൊവ്വ, 22 മെയ് 2018 (11:46 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് ഇന്നേക്ക് 60 ദിവസം. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്. പൊലീസുകാർ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
 
ചിലയിടങ്ങളിൽ നിന്ന് ജെസ്‌നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാർക്കും പൊലീസിനും കോളുകളും വിവരങ്ങാളും ലഭിച്ചുവെങ്കിലും യാതൊരു ഫലങ്ങളും ഉണ്ടായില്ല. വീടുവിട്ടിറങ്ങിയത് മുതൽ ജെസ്‌നയ്‌ക്ക് ചുറ്റും ദുരൂഹതകളാണ്. ആന്റിയുടെ വീട്ടിൽ പോകുകയാണെന്ന് അയൽവാസിയോട് പറഞ്ഞെങ്കിലും അതിലും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന സഞ്ചരിച്ചത് കണ്ടവരുടെ മൊഴിയുയനുസരിച്ച് പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാവും ജെസ്ന പോയതെന്ന അനുമാനത്തിലാണു വീട്ടുകാർ. ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തിൽ ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറി. എന്നാൽ അതിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായില്ല.
 
ജെസ്‌നയുടെ കേസിൽ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടിൽ തപ്പുകയാണോ എന്ന ചോദ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപ വരെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകൾ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്‌നയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments