ചെഗ്വേരയുടെ ചിത്രം മായ്പ്പിച്ചു; എസ്ഐയെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റി - സംഭവം എംഎം മണിയുടെ നാട്ടില്‍
ചെഗ്വേരയുടെ ചിത്രം മായ്പ്പിച്ചു; എസ്ഐയെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റി - സംഭവം എംഎം മണിയുടെ നാട്ടില്‍
എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ വരച്ച ചെഗ്വേരയുടെ ചിത്രം മായ്പ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. നെടുങ്കണ്ടം എസ്ഐ എംപി സാഗറിനെയാണ് ചുമതലയേറ്റെടുത്ത് ഏഴാം ദിവസം സ്ഥലം മാറ്റിയത്.
മന്ത്രി എം എം മണിയുടെ മണ്ഡലത്തിലാണ് സംഭവമുണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെഗ്വേരയുടെ ചിത്രം റോഡില്‍ വരച്ചതിനു പിന്നാലെ സ്ഥലത്ത് എത്തിയ സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരുമായി തര്‍ക്കത്തിലാകുകയും തുടര്‍ന്ന് ചിത്രം മായ്‌പ്പിക്കുകയുമായിരുന്നു.
എസ് ഐയുടെ നടപടി വിവാദമായതോടെ സിപിഎം പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ എസ്‌ഐയെ സ്ഥലം മാറ്റുകയും ചെയ്‌തു.
ചുമതലയേറ്റെടുത്തതിന്റെ ഏഴാം ദിവസമാണ് സാഗറിനെ സ്ഥലം മാറ്റിയത്.