Webdunia - Bharat's app for daily news and videos

Install App

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം വാര്‍ഡിലെ സെല്ലിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്

രേണുക വേണു
വെള്ളി, 25 ജൂലൈ 2025 (08:48 IST)
Govindachamy
Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി (ഏലിയാല് ചാര്‍ളി തോമസ്) ജയില്‍ ചാടിയത് ഇന്ന് രാവിലെ 7.15 ന്. സെല്ലിലെ ഇരുമ്പഴി മുറിച്ചുമാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 
 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം വാര്‍ഡിലെ സെല്ലിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ പ്രത്യേക സുരക്ഷയുള്ള വാര്‍ഡാണിത്. ഇവിടെ നിന്ന് ഗോവിന്ദചാമി രക്ഷപ്പെട്ടതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. സെല്ലിലെ ഇരുമ്പഴി മുറിക്കാന്‍ കട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. 
 
ജയിലിലെ മറ്റു അന്തേവാസികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് പൊലീസ് കരുതുന്നത്. മറ്റൊരാളുടെയോ അല്ലെങ്കില്‍ ഒന്നിലേറെ ആളുകളുടെയോ സഹായം ഗോവിന്ദചാമിക്കു ലഭിച്ചിട്ടുണ്ടാകാം. 
 
സെല്ലില്‍ നിന്ന് പുറത്തുകടന്ന ശേഷം കണ്ണൂര്‍ ജയിലിന്റെ പിന്നിലെ മതില്‍ ചാടികടന്നാണ് രക്ഷപ്പെടല്‍. ഗോവിന്ദചാമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറില്‍ വിവരം അറിയിക്കുക. 2011 ഫെബ്രുവരിയിലാണ് ഗോവിന്ദചാമി ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട പീഡന-കൊലക്കേസ് നടന്നത്. 
തമിഴ്‌നാട് വിരുധാചലം സ്വദേശിയാണ് ഗോവിന്ദചാമി. വികലാംഗനായ ഇയാള്‍ക്ക് വേറൊരാളുടെ സഹായം ഇല്ലാതെ ജയില്‍ ചാടുക സാധ്യമല്ല. 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദചാമി ജയില്‍വാസം അനുഭവിക്കുന്ന കേസിനു ആസ്പദമായ സംഭവം. കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുകയായിരുന്ന 23 കാരിയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്. ഈ പെണ്‍കുട്ടി പിന്നീട് കൊല്ലപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments