Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടി വെച്ചത് ആരാണെന്നത് വിഷയമല്ല, പേടിയുണ്ടെങ്കിൽ തുറന്നുപറയണം: കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി

കൊടി വെച്ചത് ആരാണെന്നത് വിഷയമല്ല, പേടിയുണ്ടെങ്കിൽ തുറന്നുപറയണം: കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി
, ചൊവ്വ, 8 മാര്‍ച്ച് 2022 (16:44 IST)
പാതയോരങ്ങളിലെ കൊടിതോരണങ്ങൾ സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണെന്ന് കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
 
കോര്‍പറേഷന്‍ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് എങ്ങനെയാണെന്നും എന്തുകൊണ്ടാണ് നിയമലംഘനങ്ങൾക്ക് നേരെ കോർപ്പറേഷൻ കണ്ണടച്ചതെന്നും നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണമെന്നും കോടതി പറഞ്ഞു.
 
സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ ദിവസങ്ങൾക്ക് മുമ്പേയും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു.കോടതിയുടെ ഒട്ടേറെ ഉത്തരവുണ്ടായിട്ടും നിയമം പരസ്യമായി  ലംഘിക്കപ്പെടുന്നുവെന്ന് അന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജരേഖ നിർമ്മിച്ച വില്ലേജ് അസിസ്റ്റന്റ് അറസ്റ്റ്റിൽ