Webdunia - Bharat's app for daily news and videos

Install App

പൂന്തുറയിൽ എന്തുകൊണ്ട് ആയുധധാരികളായ കമാൻഡോകളെ വിന്യസിച്ചു, വിശദീകരിച്ച് സാമൂഹ്യ സുരക്ഷാ ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ

Webdunia
വെള്ളി, 10 ജൂലൈ 2020 (12:28 IST)
തിരുവനതപുരം പൂന്തുറയിൽ കൊവിഡ് 19 സുപ്പർ സ്പ്രെഡ് ഉണ്ടായത് സംസ്ഥാനത്ത് വലിയ ആശങ്കയായി മാറിയിരിയ്ക്കുകയാണ്. ഇതോടെ തിരുവനന്തപുരം ജില്ലയിലാകെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ലോക്ഡൗണിൽ പിഴവുകൾ സംഭവിക്കാതിരിയ്ക്കാൻ ആയുധ ധാരികളായ കമാൻഡോകളെ പ്രാദേശത്ത് വിന്യസിച്ചിരിയ്ക്കുകയാണ്. 
 
ആയുധമേന്തി കമാൻഡോകൾ പൂന്തുറയിൽ റൂട്ട് മാർച്ച് നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പൂന്തുറയി;ൽ സൂപ്പർ സ്പ്രെഡ് ഉണ്ടായി എന്നത് തെറ്റാണെന്ന വാദവുമായി ജനം കൂട്ടം കൂടി പ്രതിഷേധിച്ചിരുന്നു. ഇതോടെ പൊലീസിന് ലാത്തിവിശേണ്ടിവന്നു. അതിനാൽ എന്തുകൊണ്ട് ആയുധധാരികളായ കമാൻഡോകളെ പൂന്തുറയിൽ വിന്യസിയ്ക്കേണ്ടി വന്നു എന്ന് വിശദീകരിക്കുകയാണ് സംസ്ഥാന സാമുഹ്യ സുരക്ഷ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. പൂന്തുറയിൽ തുടക്കം മുതലേ ആരോഗ്യ പ്രവർത്താകർ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്ന് ഡോ അഷീൽ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
പൂന്തുറയിൽ കമാൻഡോ route മാർച്ചിനെ കുറിച്ച് ഞാൻ ഇട്ട പോസ്റ്റിൽ ചിലർ "വംശീയത" കണ്ടുപിടിച്ചു വിറളി പൂണ്ടു campaign നടത്തുന്നത് കണ്ടു. എന്നെ അറിയുന്നവർക്ക് അറിയാം എന്റെ നിലപാടുകളെ. ഞാൻ ഉദ്ദേശിച്ചതും. പൂന്തുറയിൽ (അതു പോലെ സംസ്ഥാനത്തെ പല മേഖലകളിലും) തുടക്കം മുതലേ ആരോഗ്യ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വല്ല്യ ബുദ്ധിമുട്ട് ആരോഗ്യപ്രവർത്തകർ നേരിട്ടു.
 
സ്വന്തം risk എടുത്തു ജോലി ചെയ്യുന്ന അവരും മനുഷ്യരാണ് എന്നോർക്കണം. പൂന്തുറ അങ്ങനെ കേരളത്തിലെ ആദ്യ critical cluster ആയി മാറി. (അതുകൊണ്ട് മാത്രമാണ് പൂന്തുറ എന്ന സ്ഥലത്തെ mention ചെയ്തത്. അത് എവിടെ ആയിരുന്നെങ്കിലും  ഇതുപോലെ തന്നെ പറയും )
എന്നാൽ police ശക്തമായി ഇടപെട്ടു തുടങ്ങിയതോടെ വലിയ മാറ്റം ഉണ്ടാവുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വലിയ സഹായവും. ഇന്നലെ police commandos നടത്തിയ റൂട്ട് മാർച്ചും നാട്ടിലെ ഗുരുതരമായ അവസ്ഥ ആളുകളെ  ബോധ്യപ്പെടുത്താൻ നന്നായി സഹായിച്ചു.
 
പിന്നെ കമാൻഡോ ഫോഴ്‌സിന്റെ കയ്യിൽ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാൻ? Thats why they are Commandos.. എന്നെ പറയാനുള്ളൂ. ഫീൽഡിൽ ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള കൃത്യമായ feedback ന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞ കാര്യത്തിൽ "വംശീയത" ആരോപിച്ചു മാർക്കിടുന്നവർക്ക് ആർക്കും എന്നെ ദൂരത്തു നിന്നുപോലും അറിയില്ല. എല്ലാവരുടെയും ജീവൻ ഒരു പോലെ വിലപ്പെട്ടതാണ് എന്നും അത് സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്നും മനസിലാക്കിയാൽ തീരുന്നതേ ഉള്ളൂ. അവർ അത് ആഗ്രഹിക്കുന്നു എങ്കിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

അടുത്ത ലേഖനം
Show comments