Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടാളികൾക്ക് കൊവിഡ്; വികാസിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചു, തുടർനടപടി ഫലം വന്നശേഷം

വാർത്തകൾ
, വെള്ളി, 10 ജൂലൈ 2020 (11:56 IST)
കാണ്‍പൂര്‍ : പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ ശ്രവ സാംപിൾ കൊവിഡ് പരിശോധനയ്ക്കയച്ചു. ഫലം ലഭിച്ച ശേഷമായിരിയ്ക്കും തുടർ നടപടികൾ സ്വീകരിയ്ക്കുക. വികാസ് ദുബെയുടെ കൂട്ടാളികളായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
 
കഴിഞ്ഞ ദിവസം പിടികൂടിയ വികാസിനെ കാൺപൂരിലേക്ക് കൊണ്ടുവന്നതിനിടെ ഇന്ന് രാവിലെ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് പൊലീസിന്റെ തോക്ക് കൈവശപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച വികാസിനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ ആത്മരക്ഷാർത്ഥമാണ് പൊലീസ് വെടിയുതിർത്തത് എന്ന് പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'251 പേർക്ക് രോഗബാധ 28 ദിവസംകൊണ്ട്, തലസ്ഥാനത്ത് രോഗവ്യാപനം ഇതരസംസ്ഥാനക്കാരിൽനിന്ന്'