Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഛത്തിസ്ഗഡിൽ കർഷകർക്ക് പണം നൽകി ചാണകം സംഭരിയ്ക്കാൻ സർക്കാർ

ഛത്തിസ്ഗഡിൽ കർഷകർക്ക് പണം നൽകി ചാണകം സംഭരിയ്ക്കാൻ സർക്കാർ
, വെള്ളി, 10 ജൂലൈ 2020 (10:59 IST)
ഡൽഹി: ഛത്തിസ്ഗഡിൽ കർഷകരിൽനിന്നും ചാണകം സംഭരിയ്ക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഒരു കിലോ ചാണകത്തിന് ഒന്നര രൂപ വീതം സർക്കാർ കർഷകർക്ക് നൽകും. ഗോദാൻ ന്യായ് യോജന പദ്ധതിയിൽ മാറ്റം വരുത്തിയാണ് കർഷകരിൽനിന്നും ചാണകം സംഭരിയ്ക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. 
 
പദ്ധതിയെ ബിജെപി എതിർത്തപ്പോൾ പിന്തുണ അറിയിച്ച ആർഎസ്എസ് രംഗത്തെത്തി. ചാണകം കിലോയ്ക്ക് 5 രൂപ നൽകി സംഭരിയ്ക്കണം എന്നും, ഗോമൂത്രം ജൈവകീടനാശിനിയാക്കി മാറ്റണം എന്നും മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ സന്ദർശിച്ച് ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യ സാമ്പന്നരായ ചെറുപ്പക്കരെ ചാണകത്തിന് പിന്നാലെ പോകാൻ സർക്കാർ പ്രേരിപ്പിയ്ക്കുകയാണെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ അജയ് ചന്ദ്രകാർ വിമർശനമുന്നയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കൈരളി ചാനലിനെനെതിരെ ശശിതരൂരിന്റെ വക്കീല്‍ നോട്ടീസ്