Webdunia - Bharat's app for daily news and videos

Install App

റിമ പറഞ്ഞത് അവരുടെ അഭിപ്രായമല്ലേ? എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ തെറി വിളിക്കുന്നത്? - ഹരീഷ് പേരടി

Webdunia
ചൊവ്വ, 14 മെയ് 2019 (15:22 IST)
തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ രൂക്ഷമായ അസഭ്യവർഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. നടിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ മാന്യത വിടുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. 
 
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താമെന്നും എന്നാല്‍ തെറിവിളിക്കാനുള്ള സ്വാതന്ത്രം നിങ്ങള്‍ക്കാരാണ് തന്നതെന്നും ഹരീഷ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു.
 
‘തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലാ. പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്. ആ അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താം. വേണമെങ്കില്‍ കളിയാക്കാം (ട്രോളാം). പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരാണ് തന്നത്.’
 
‘സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു. ഒരു ഇടതു പക്ഷ സര്‍ക്കാറിന് അതില്‍ ക്യത്യമായ ഉത്തരവാദിത്വമുണ്ട്. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്.’ കുറിപ്പില്‍ ഹരീഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments