പാർവതിക്ക് ഇപ്പോഴും ഫഹദും ആസിഫ് അലിയുമൊക്കെയാണ് നായകന്മാർ, എന്തുകൊണ്ട് വിനായകൻ വരുന്നില്ല? - ഹരീഷ് പേരടി

തിങ്കള്‍, 13 മെയ് 2019 (14:18 IST)
മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാർവതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് നടൻ ഹരീഷ് പേരടി. എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് പാർവതിയുടെ യോഗമെന്നും, വിനായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പോസ്റ്റിങ്ങനെ:
 
പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉണ്ണി മുകുന്ദന് എതിരേയുള്ള പീഡനക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി