Select Your Language

Notifications

webdunia
webdunia
webdunia
webdunia

പങ്കാളി കൈമാറ്റ കേസ്: പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു

Wife Swapping case Husband also died
, തിങ്കള്‍, 29 മെയ് 2023 (09:57 IST)
കോട്ടയം മണര്‍കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. 
 
ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ചോദ്യം ചെയ്യാനിരിക്കെയാണ് ഷിനോയുടെ മരണം. മേയ് 19 രാവിലെയാണ് പരാതിക്കാരിയെ വീട്ടില്‍ കയറി ഷിനോ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ബന്ധുക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വൈകിട്ടോടെയാണ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പങ്കാളി കൈമാറ്റ കേസില്‍ പരാതികാരിയുടെ ഭര്‍ത്താവും മരിച്ചു