Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

എ കെ ജെ അയ്യര്‍

, ചൊവ്വ, 1 ഫെബ്രുവരി 2022 (14:34 IST)
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം ഫാമിലെ ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. മട്ടന്നൂർ കൊളപ്പ പാണനാട്ടെ പുതിയ പുരയിൽ പി.പി.റിജേഷിനെ (35) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളായ അനൂപ്. സുനിൽകുമാർ, ജയൻ എന്നിവർ ഓടിരക്ഷപ്പെട്ടു.

ഫാമിലെ ഒന്നാമത്തെ ബ്ലോക്കിൽ പാലപ്പുഴ ഗേറ്റിനടുത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു. സംഭവം. കൃഷിസ്ഥലത്തെ മൺപാതയിലൂടെ നടന്നു നീങ്ങുമ്പോൾ ആനക്കൂട്ടത്തെ ഇവർ കണ്ട് ബഹളം വച്ച്. അതോടെ ആനകൾ ദൂരേക്കുപോയി. പിന്നീട് നടന്നു നീങ്ങുന്നതിനിടെയാണ് കൊക്കോ ചെടിക്കു പിന്നിൽ മറഞ്ഞു നിന്നിരുന്ന ഒരു മോഴയാന ഇവർക്ക്  പാഞ്ഞടുക്കുകയും റിജേഷിനെ നൂറു  പിന്തുടർന്നു ആന പിടികൂടി.

നെഞ്ചിലും വയറ്റിലും കുത്തേറ്റ റിജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബാലകൃഷണൻ - നളിനി ദമ്പതികളുടെ മകനായ റിജേഷ് അവിവാഹിതനാണ്.  അറിഞ്ഞെത്തിയ വനം ഉദ്യോഗസ്ഥരെ സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ തടഞ്ഞു. പിന്നീട് എം.എൽ.എ മാരായ സണ്ണിജോസഫ്, കെ.കെ.ശൈലജ എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് യാത്രക്കാരിയുടെ പണം കവർന്ന തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ