ത്യശൂർ: തൃശൂരിലെ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പള്ളിയിലെ കണ്ണങ്കുഴിയിലാണ് മാള പുത്തൻചിറ സ്വദേശിനി അഗ്നിമിയ എന്ന ബാലിക കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് നിഖിൽ, മറ്റൊരു ബന്ധു എന്നിവർക്ക് പരുക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു ഇവർ.