Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കൂടിയാല്‍ മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമോ? വാട്ട്സ്ആപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണ്

Heat Stroke, Kerala Weather, Heat Alert
തിരുവനന്തപുരം: കൊടും ചൂടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പുകളുടെ രൂപത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 54 പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രിയില്‍ നിന്ന് 55 ഡിഗ്രിയിലേക്ക് ഉയരുമെന്നും ചൂട് കാരണം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ പൂര്‍ണ്ണമായും ഇന്ധന ടാങ്കുകള്‍ നിറയ്ക്കരുതെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാട്ട്സ്ആപ്പ് കാമ്പെയ്ന്‍ പ്രചരിക്കുന്നുണ്ട്. 
 
സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ അത്തരമൊരു വകുപ്പ് ഇല്ല. അഗ്‌നിശമന സേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സേനയാണ് കേരളത്തിലെ സിവില്‍ ഡിഫന്‍സ്.ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) ഔദ്യോഗിക പേജുകളും വെബ്സൈറ്റും സന്ദര്‍ശിക്കാനും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ താപനില 54 ഡിഗ്രിയിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
 
അതേസമയം പാലക്കാട് ഞായറാഴ്ച 39.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസും പത്തനംതിട്ടയില്‍ 36 ഡിഗ്രി സെല്‍ഷ്യസും. വെള്ളിയാഴ്ച പാലക്കാട് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്രട്ടേറിയറ്റിന് മുന്നിലെ വന്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു