Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വീരേന്ദ്രകുമാര്‍ രാജിവെയ്ക്കുന്ന വിവരം പത്രം വഴിയാണ് അറിഞ്ഞത്’: കോടിയേരി ബാലകൃഷ്ണന്‍

‘വീരേന്ദ്രകുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല’: കോടിയേരി ബാലകൃഷ്ണന്‍

‘വീരേന്ദ്രകുമാര്‍ രാജിവെയ്ക്കുന്ന വിവരം പത്രം വഴിയാണ് അറിഞ്ഞത്’: കോടിയേരി ബാലകൃഷ്ണന്‍
, ബുധന്‍, 29 നവം‌ബര്‍ 2017 (11:42 IST)
വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി. വീരേന്ദ്ര കുമാര്‍ യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. യുഡിഎഫ് വിട്ട് എസ് ജെ ഡി പുനരുജ്ജീവിപ്പിക്കാനാണ് പുതിയ നീക്കം. 
 
നിതീഷ് കുമാറിന്റെ കൂടെ തുടരാന്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എല്‍ഡിഎഫ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല . മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എംപി സ്ഥാനം രാജി വെയ്ക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സമിതി ഉടന്‍ യോഗം ചേരും. മറ്റ് തീരുമാനങ്ങളെല്ലാം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാവുമെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടൊയോട്ട റഷ്; ക്രെറ്റയും ക്യാപ്ച്ചറും വിയര്‍ക്കുമോ ?