മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കില്ലെന്നും കേരളത്തില്‍ പ്രചാരണത്തിനുണ്ടാകുമെന്നും ശശി തരൂര്‍ എംപി. പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി. സിപിഎമ്മുമായി തരൂര്‍ അടുക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നീക്കം.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ശക്തമായ പോരിനു കളമൊരുങ്ങുന്നു. എം.ബി.രാജേഷ് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടും. എംഎല്‍എ എന്ന നിലയില്‍ തൃത്താലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ രാജേഷിനു മേല്‍ക്കൈ നല്‍കുന്നുണ്ട്.
എം.ബി.രാജേഷ് മത്സരിച്ചാല്‍ വീണ്ടും ജയിക്കുമെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍. മണ്ഡലത്തില്‍ രാജേഷ് പൊതുസ്വീകാര്യനും ജനകീയനുമാണ്. മന്ത്രി എന്ന നിലയിലും മണ്ഡലത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇതെല്ലാം പരിഗണിച്ചാണ് രാജേഷ് വീണ്ടും തൃത്താലയില്‍ മത്സരിക്കണമെന്ന സിപിഎം തീരുമാനം.