തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍
യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശിനി സത്യഭാമയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിട്ടുള്ളത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവര്‍ 2021 മുതല്‍ കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം വാങ്ങിയതായും പരാതിയില്‍ പറയുന്നുണ്ട്. കുട്ടിയുടെ സ്വഭാവത്തിലെ അസ്വാഭാവികതകള്‍ കണ്ട് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിയില്‍ വരുന്നത്. കുട്ടിയോട് വീട്ടിലെ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ദൃശ്യങ്ങള്‍ വച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. നിലവില്‍ 19 വയസ്സുള്ള യുവാവ് തിരൂര്‍ പോലീസിലാണ് പരാതി നല്‍കിയത്. സത്യഭാമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്.